നിരാകരണം:
ഈ സ്റ്റോറിയിൽ മുതിർന്ന തീമുകളും ഡയലോഗുകളും അടങ്ങിയിരിക്കുന്നു, വായനക്കാരൻ്റെ വിവേചനാധികാരം നിർദ്ദേശിക്കപ്പെടുന്നു.
സൂര്യപ്രകശം ജനൽച്ചില്ലിലൂടെ പതിയെ മുറി നിറയാൻ തുടങ്ങി, ജനൽച്ചില്ലിലെ പൊടിയും അഴുക്കും കാരണം പ്രക്ഷത്തിന്റെ ആ നീളൻ നദിയും മലിനമാണെന്ന് തോന്നും. അവൻ മെല്ലെ പായിൽ നിന്നും എണീറ്റു, കതക്‌തുറന്നു, അകത്തേക്ക് കേറാൻ വെമ്പൽ കൊണ്ടുനിന്ന പ്രഭാദശബ്ദങ്ങൾ അനുവാദം കാക്കാതെ അകത്തേക്ക് കയറി. അൽപ്പനേരം മുൻപുവരെ ഇരുട്ടും നിശബ്ദദയും കൂടുകൂട്ടിയ മുറിയിൽ ഇപ്പോൾ വെളിച്ചവും ശബ്ദവും കുട്ടികളെന്നപോൽ ഓടിക്കളിക്കുന്നു. എല്ലാ കോണിലും ഒന്നില്ലെങ്കിൽ മറ്റൊന്ന് കാണും. അവൻ പയച്ചുരുട്ടി കുടിവെള്ളം വെച്ചിരിക്കുന്ന കുടത്തിനു പിന്നിലെ ഭിത്തിയിൽ ചാരി ശേഷം തലയിണഉറയിൽ വെച്ചിരുന്ന കത്തി ബെൽറ്റിലും ഘടിപ്പിച്ചു. എല്ലാ സാദനങ്ങൾക്കും അവ ഇരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളൂം ഉണ്ട്, ചിലതിനു അവിടെ എത്തുമ്പോൾ സന്തോഷം ചിലതിനു അവിടെനിന്നും അൽപ്പനേരം എങ്കിലും മാറിനിൽക്കുമ്പോൾ സന്തോഷം, സാധനങ്ങളും സ്ഥലങ്ങളും പരസ്പരം അടിമകളാണ്.
പ്രകശം ഉള്ളപ്പോൾ ഓരോന്നും ഓരോ ഇടത് ഇരിക്കുന്നത് കാണാം, ഇവിടം ഇങ്ങനെയാണ്, ഏതെങ്കിലും ദിവസം ഏതെങ്കിലും ദിശയിൽനിന്നും സൂര്യപ്രകാശം ഇതിലേക്ക് ഒളിച്ചുകയറും, ഇവിടെ ദിനരാത്രങ്ങൾ സൂര്യചന്ദ്രന്മാരുടെ അടിമകളല്ല, ഇവിടെ ചുവരുകളിൽ ക്ലോക്കുകൾക് സ്ഥാനമില്ല പകരം കുട്ടികളും മുതിർന്നവരും കോറിയിട്ട ചില ചിത്രങ്ങൾ മാത്രം.
തന്നിലും വലിയ ഒരു ഷർട്ടും കയ്യിലെടുത്തവൻ മുറി വിട്ടിറങ്ങി, അവന്റെ എല്ലാ വസ്ത്രങ്ങളും അവനു ചേർച്ചയില്ലാത്തവയാണ്, അവന് സ്വന്തമായവയെല്ലാം പരമ്പരാഗത സ്വത്തുപോലെ അവിടുത്തെ ഏതോ മുതിർന്ന പുരുഷൻ കൊടുത്തതാണ്, ആ കത്തിയും.
പ്രഭാതം എന്നവർ തീരുമാനിച്ച സമയങ്ങൾ ഇവിടെ നല്ലതിരക്കാണ്, ചിലർ ധിറുതിയിൽ വരുന്നു ചിലർ ധിറുതിയിൽ പോകുന്നു ചിലർക്ക് ധിറുതികളേ ഇല്ല. കോട്ട എന്നെല്ലാവരും വിളിക്കുന്ന ഈ പടുകൂറ്റൻ കെട്ടിടത്തിൽ ഒരുപാട് തനിമനുഷ്യർ താമസിക്കുന്നു. പരിചിതരെ കൈ കാണിച്ചും ചിരിച്ചും അവൻ അടുത്തുള്ള കുളത്തിലെത്തി, അരുവിയിൽ ഇപ്പൊ നനപ്പുകാരുടേം കുളിക്കാരുടെയും ബഹളം ആയിരിക്കും, ഇവിടം ശാന്തമാണ്, യഥേഷ്ടം ഇറങ്ങാനും കയറാനും പറ്റുന്ന ഒരു കിണറാണ് ഈ കുളം, ചുറ്റിനുമുള്ള കൂറ്റൻമതിലുകൾ കണ്ടിട്ടാവും അവനങ്ങനെ തോന്നിയത്. പല്ലുതേപ്പും കുളിയുംമറ്റും കഴിഞ്ഞവൻ പ്രാതലിനായി എല്ലാവരും ഭക്ഷണം കഴിക്കുന്ന ഹാളിലെത്തി, കൈയിൽ പച്ചകുത്തിയിരിക്കുന്ന "അ" എന്ന ചിഹ്നവും "77 " എന്ന നമ്പറും കാണിച്ചടുത്തിരുന്ന ബുക്കിൽ ഒപ്പിട്ടശേഷം അവനുംകിട്ടി ഒരുപ്ലേറ്റ് ഉപ്പുമാവ്. ഇവിടെ ഇങ്ങനെയാണ് എല്ലാവർക്കും ഒരു നമ്പർകാണും, കാണണം. സ്ത്രിയാണെങ്കിൽ "പ" എന്നും പുരുഷനാണെങ്കിൽ "അ" എന്നും ഹിജഡയാണെങ്കിൽ "ര" എന്നും കാണും. ഇവിടെ ജനിക്കുന്ന ഓരോകുഞ്ഞിനും ഒരു അക്ഷരവും നമ്പറും സ്വന്തമാണ്.
കഴിഞ്ഞെന് മുന്നേ പോലീസുപിടിച്ചോണ്ടുപോയി അടിച്ചുകൊന്ന സെറ്റയുടെ നമ്പർ 81 ആരുന്നു അതുകൊണ്ട് ഇനിജനിക്കുന്ന ആൺകുഞ്ഞിന് ആ നമ്പർ കിട്ടും, ഇന്നലെരാതിലെ കാവലിനിടെ അവനോടാരോ പറഞ്ഞുചിരിച്ചതേഉള്ളായിരുന്നു, വെറും ഒരുമാസം കൂടെ കാത്തിരുന്നെങ്കിൽ സെറ്റക്കു 81ആം വയസ്സിൽ 81ആം നമ്പർകാരനായി ചാകാരുന്നു. അതെ തമാശ അവനോട് പലരും പറഞ്ഞുചിരിച്ചു, ചിലപ്പോൾ ഇയാൾ പറഞ്‍നടന്നതാവും.
ഇവിടെ ഉള്ളഎല്ലാവരും ഇവിടെ ഉള്ളവരുടെയൊക്കെത്തന്നെ മക്കളാണ് പുറത്തുനിന്നും വന്ന ആരും ഇവിടെ താമസമില്ല. ആണുങ്ങൾക് കാവലും പുറംപണിയും കൂട്ടുപോകും, പ്രായംചെന്ന പെണ്ണുങ്ങൾ വീട്ടുജോലിയും, പാചകവും പിന്നെ ആവശ്യം വന്നാൽ മറ്റു സ്ത്രീകളുടെ ജോലിയും ചെയ്യും. ഇത്രയുംമനുഷ്യർ ഇവിടെ ജീവിക്കുന്നുണ്ടെകിലും ഇന്നുവരെ ഒരാളും മറ്റൊരാളും തമ്മിൽ പ്രേശ്നങ്ങൾ ഉണ്ടായിട്ടില്ല. കാരണം ഇതെല്ലം ഒരു എണ്ണയിട്ട യെന്ത്രംപോലെ കൊണ്ടുനടക്കുന്നത് എല്ലാവരുടെയും കാവൽദൈവവും നേതാവും പടത്തലവനുമായ മായി ആണ്, മുട്ടയടിച്ച തലയിൽ ചന്ദനം തേച്ചുനടക്കുന്ന മായിക്കു പുരികത്തിൽ ചിലനരയുണ്ടെകിലും മായിയുടെ പ്രായം ആർക്കുമറിയില്ല. വെള്ളനരച്ച സാരിയുടുത്തുനടക്കുന്ന മായിയെ കോട്ടയുടെ എവിടെ എപ്പോൾ കാണാന്കഴിയുമെന്ന ആർക്കുമറിയില്ല പക്ഷെ ആവശ്യമുള്ളത് എവിടെയാണോ അവിടെ അവരെ കണ്ടിരിക്കും, ശിക്ഷിക്കാൻ ആണെങ്കിലും രക്ഷിക്കാൻ ആണെങ്കിലും ഇവിടെ ഇവരാണെല്ലാം ഇവിടെ ഇങ്ങനെയാണ്.
പോളിയോബാധിച്ച രണ്ടുകാലും തളർന്ന രമണൻ (അ 7 ) ആണ് ഇവിടെ ഫോണും ഫോണൊപ്പറേറ്ററും. വെണ്ടയാളുടെ പേരും സ്ഥലവും പറഞ്ഞാൽ ചേട്ടൻ ആളെയും ആളെ സുരക്ഷിതമായി കൊണ്ടുപോകാനും കൊണ്ടുവരാനുമുള്ള ഏർപ്പാടാക്കും, ചിലർ ഇങ്ങോട്ടുവരുമ്പോൾ അപ്പോയ്ന്റ്മെന്റ് എടുക്കാനും വിളിക്കും.
കഴിച്ചെഴുന്നേറ്റു പാത്രവും കഴുകാനിട്ട് അവൻ ദാദ (അ 16 ) നെ ചെന്നുകണ്ടു അദ്ദേഹമാണ് ആണുങ്ങൾക്ക് എവിടെ എന്ത്‍ജോലി എത്രനേരം എന്നൊക്കെ തീരുമാനിക്കുക, ഈ കോട്ടക്കകത് ആകെയുള്ള ഒരുവാച്ഛ് അദ്ദേഹത്തിന്റെ കൈയിലാണ്. ഒന്നുരണ്ട് ദിവസമായി അവന്‌രാത്രികാവലാണെന്നു മനസിലാക്കിയ ദാദ (അ 16 ) അവന് തെക്കേകൊറിഡോറിലെ പകൽകാവൽ ഏൽപ്പിച്ചു. പകൽ കാര്യമായൊന്നും നടക്കാറില്ല വളരെക്കുറച്ചുപേര വരൂ അവർ ഡിസെന്റപാർട്ടീസ് ആ കൃത്യം പണംകൊടുക്കും, പ്രശ്നക്കാരല്ല അതുകൊണ്ടുതന്നെ എളുപ്പജോലിയാണ്.
ഓരോമുറിയിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഭംഗിയുംവേഷവും അവൻ്റെ മനസിൻ്റെ നിയന്ത്രണം അവനിൽനിന്നും തട്ടിയെടുക്കാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു. പക്ഷെ പാടില്ല രണ്ടുമാസത്തിലൊരിക്കൽ ഒരുരാത്രി ഇവരിലൊരാളെ കിട്ടും അതുവരെ ഇവരെതോടാൻപോലും പാടില്ല. ഇവർ ആരുടെയൊക്കെ മക്കളാണെന്ന് ആർക്കുംവലിയ ഉറപ്പില്ല, ആ ഉറപ്പ് ഇവിടെയുള്ള ആരുടേം കാര്യത്തിലും ഇല്ല, ഇവിടെ ഉള്ള ഒന്നിനും ഉറപ്പില്ല ഇപ്പോൾ അത് എവിടെയിരിക്കുന്നു എന്നതാണ് അതിന്റെ അസ്തിത്വം, എവിടെ ഇരിക്കേണ്ടതാണ് ആരുടെയാണ് എന്നചോദ്യങ്ങൾക്ക് ഇവിടെ അർത്ഥമില്ല. ഒരമ്മ പേറും പല അമ്മമാർ പാലുകൊടുക്കും പല അമ്മമാർ വളർത്തും. ഇവിടെ ഒരുപ്രായമെത്തിയാൽ എല്ലാവരും തനിമനുഷ്യരാണ്, 16 വയസ്സുമുതൽ ആണുങ്ങളെക്കൊണ്ട് ജോലിചെയ്യിപ്പിക്കും 17 വയസ്സുമുതൽ പെണ്ണുങ്ങളും, പ്രായം കൂടുംതോറും പെണ്ണിന് ഇവിടെ വിലകുറയാൻ തുടങ്ങും ആണിന് മറിച്ചാണ്. ഇറച്ചിക്കോഴികളും വളർത്തുപട്ടികളും. എപ്പോഴും എല്ലാവരും തിരക്കിലാണ് അവൻ നോക്കുമ്പോൾ എല്ലാവരും സന്തോഷത്തിലുമാണ്, ചിലർ വിശ്രമിക്കുന്നു ചിലർ സംസാരിക്കുന്നു, ആരും ചിന്തിച്ചുകഷ്ടപ്പെടുന്നില്ല ഒന്നിനെ പറ്റിയും, എല്ലാം മായി നോക്കും എല്ലാവർക്കുംവേണ്ടി മായി ചിന്തിച്ചോളും.
മുറികൾക്ക് കുറുകെ കോറിഡോറിലൂടെ ഉലാത്തുമ്പോൾ പൂർണമായും അടഞ്ഞിട്ടില്ലാത്ത മുറികളിൽ സ്ത്രീകൾ ഉറങ്ങുന്നു വായിക്കുന്നു സ്വയംഭോഗം ചെയുന്നു പല ജോലികളിൽ മുഴുകി ജീവിക്കുന്നു. ഈ കോറിഡോർ മുഴുവൻ അവൻ്റെ അധീനതയിലാണ് എവിടേക്ക് സ്ത്രീകളെ കാണാൻ വരുന്നവരെ വരൂ, ഒരു മുറിയിലേക്ക് കയറിയാലോയെന്നവൻ ആലോചിച്ചു. ഡോക്ടറുടെ കാവലോ പിള്ളേരെ അക്ഷരം പഠിപ്പിക്കണോ ജോലികിട്ടിയാമതിയാരുന്നു എന്നവനാലോചിച്ചു അടുക്കളയിലെ തീയുമ്പുകയും പോലും ഇതിനേയും ഭേദം.
ആ ദിവസം ചില മുരൾച്ചകളിലും ഞെരുങ്ങലുകളിലും ഒതുങ്ങി
സന്ധ്യയാകാറായപ്പോൾ രമണൻ (അ 7 ) അവനെ വിളിപ്പിച്ചു, ജോലിതീർന്നു എന്നുറപ്പാക്കിയശേഷം ഫൂൽ (പ 6 ) നെയുംകൊണ്ട്
കാട് തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള പറമ്പിൽ നില്ക്കാൻ പറഞ്ഞശേഷം കത്തിയെടുക്കുന്ന കാര്യം രമണൻ (അ 7 ) പ്രത്യേകം ഓർമിപ്പിച്ചു, ബൈക്കിൽ പൊയ്ക്കോട്ടേ എന്ന ചോദിച്ചതിന് ഉത്തരമായി എന്ത് തെറി വരും എന്ന കാക്കാതെ അവൻ നടന്നു. അവർ നടന്നുപറമ്പിലെത്തിയപ്പോൾ ഇരുട്ടായിരുന്നു. ഒരുപാട് കാത്തുനിൽക്കാതെതന്നെ ഒരു വാൻ അവരുണ്ട് മുന്നിൽ വന്നുനിന്നു ഫൂലിന്റെ (പ 6 ) കൂടെക്കയറാണ് പോയ അവനെ വാനിൽവന്നയാൾ തടഞ്ഞു.
അയാൾതർക്കിച്ചില്ല അവർ യാത്രതുടങ്ങി ഒരുപാടുനേരം വണ്ടിയുടെ ആടലിലും കുലുക്കത്തിലും അവർ മുട്ടിയിരുന്നു, അവസാനം കാടിനുനടുവിൽ ഇടിഞ്ഞുകിടന്ന കെട്ടിടത്തിന്മുന്നിൽ വണ്ടി നിന്നു മുന്നിൽനിന്നും അവനോട് വണ്ടിയിൽനിന്നും ഇറങ്ങാനുള്ള ഉത്തരവ് വന്നു കഴിഞ്ഞിട്ട് വിളിക്കാമെന്ന് അവനെനോക്കാതെ വാക്കുംകൊടുത്തു. അൽപ്പം മടിയോടെ അവൻ അവളുടെ അരികിക്കിൽനിന്നും എഴുനേറ്റു പുറത്തേക്കുള്ളവഴി ചെവിയും ഊരിയെടുത്തു, മുൻപെങ്ങും തോനീട്ടില്ലാത്ത ഒരു പ്രത്യേക കലി അവനയാളോട് തോന്നി. കെട്ടിടത്തിന്റെ പായൽമെത്തവിരിച്ച പടിയിൽ അവനിരുപ്പുറപ്പിച്ചു വണ്ടിയിൽനടക്കുന്നവയെ കുറിച്ചാലോചിക്കണമോ വേണ്ടയോ എന്നവന് ഉറപ്പില്ലാതെയായി.
എപ്പോഴൊമയങ്ങിപോയവനെ ഉണർത്തിയത് ശ്വാസത്തിൽ തടഞ്ഞ ഇരുമ്പിന്റെ ഗന്ധമായിരുന്നു, അകണ്ണുതുറന്നപ്പോൾ കാണുന്നത് ഫൂൽ (പ 6 ) വണ്ടിയിൽനിന്നും ബോധമില്ലാത്ത അയാളെ വലിച്ചുപുറത്തിടുന്നതാണ് ആരുടേതാണെന്നറിയാത്തവണ്ണം അവരുടെ രണ്ടുപേരുടെയും ശരീരത്തിൽ രക്തം. ആ ചുവപ്പും ആ ചുവന്ന ഗന്ധവും അവനുതലകറങ്ങുന്നപോലെ തോന്നി. എന്ത്‍ചോദിക്കണം എന്നറിയാഞ്ഞിട്ടും അവൻ്റെ വായ അതിനൊരുങ്ങി പക്ഷെ ശ്വാസം അവൻ്റെ ചുണ്ടുകടക്കുംമുന്നേ...
" മിഴിച്ചുനിക്കാതെ വന്ന്പിടിക്കെടാ വാ "
അവളുടെ സ്വരം, അതിനെ അവനറിയാതെ അനുസരിച്ചുപോയി. എല്ലാം ഒരുനിമിഷം പോലെ അവനുതോന്നി ആ ഒരുനിമിഷം കഴിഞ്ഞപ്പോഴേക്കും അവർ അയാളുടെ ജഡം അടുത്തുള്ള ഒരുമരപ്പൊത്തിൽ ഓടിച്ചുമടക്കികുത്തിക്കേറ്റി വെച്ചുകഴിഞ്ഞിരുന്നു. മരപ്പൊത്തിൽ ചെളിവാരിനിറക്കുന്നതിനിടയിൽ എപ്പോഴോ അവൻ സ്വബോധം തിരിച്ചുകിട്ടി.
" എടി നീ എന്തോന്നാ ഈ ചെയ്തേ," അവൻ്റെ ശബ്ദമിടറി " ദൈവമേ മായിയറിഞ്ഞാ നീയും നാനും തീർന്നു," ഒന്നാലോചിച്ചവൻ തുടർന്നു "നിന്നെ തല്ലേയുള്ളു എന്നെ..." അലർച്ചയിൽ ഉയർന്ന അവൻ്റെ സ്വരം ഒരുഞെരുങ്ങലിൽ ഒതുങ്ങി.
അയാളുടെ ഫോണും പേഴ്സും എടുക്കാൻ കേറിയവനെ അവൾതടഞ്ഞു. ഇപ്പോൾ അവൾ പൂർണമായും തണുത്തിരുന്നു അവനിൽ ഉള്ള ഭയങ്ങൾ പോലും അവളുടെ മുഖത്തിപ്പോളില്ല ശ്വാസിത്തിനായി പണിപ്പെട്ടിരുന്ന അവളുടെ മാറിടം ഇപ്പൊ താളതിൽ ഉയർന്നുതാഴുന്നു . ഈ മുഖം തന്നെയാണോ അല്പൻനേരം മുൻപ് കണ്ണീർതുളിമ്പി നിന്നത് അതോ എനിക്കുതോന്നിയതാണോ എന്നുപോലും അവനുതോന്നിപോയി.
"ഇവനെയൊന്നും ആരും അന്വേഷിച്ചുവരില്ല" തണുത്തസ്വരത്തിൽ പറഞ്ഞുകൊണ്ട് അവൾ അയാളുടെ പേഴ്സിലെ പണം എടുത്ത് ബ്ലൗസിൽ തിരുകി പേഴ്‌സ് ദൂരേക്കെറിഞ്ഞു. ഇതെല്ലം ഉപമയില്ലാത്ത എന്തോ വികാരത്തിനടിമയായി അവൻകണ്ടുനിന്നു, യജമാന്റെ അടുത്തയജ്ഞക്കായി കാക്കുന്ന ഒരു പട്ടിയെപ്പോലെ.
വാനിന്റെ മുന്നിലിരുന്ന ഫോണെടുത്തവൻ പുറത്തേക്കിറങ്ങി. അവൾ അവനുനേരെ കൈനീട്ടി, അവൻ മടിച്ചു യന്ത്രികമായിയെന്നവണ്ണം അവന്റെകൈകൾ അവളുടെ കൈയിൽ ആ ഫോൺ കൊടുത്തു.
"മായി അയാള് ചത്തു..." അവളിൽ ഭയം തലപൊക്കി, അവൾ അവനിൽനിന്നും തിരിഞ്ഞു "അവനല്ല ഞാനാ" ഒരു ശ്വാസം വിഴിങ്ങിയവൾ തുടർന്നു "എന്റെ കൈമുറിച്ചപ്പോൾ" എന്തോ പറയാൻതുടങ്ങിയവൾ നിശബ്ദയായി "ഇല്ല മറവ്ചെയ്തു... അപ്പൊ ഞാൻ ചോരവാർന് ചാകണമാരുന്നോ അതും ആ മൈരൻറെ കഴപ്പിനുവേണ്ടി" അല്പനേരം കൂടെ അവൾ നിശബ്ദം കേട്ടുനിന്നു "ആ വരുവാ"
അവളിലെ വശ്യതക്ക് മുന്നിൽ അവന് ആ സംഭാഷണം ശ്രധിക്കാൻപോലും കഴിഞ്ഞില്ല അവളിലെ വരകളും വളവുകളും മാത്രം അതുകൊണ്ടുതന്നെ അവൾ ആ ഫോൺ താഴെയിട്ടത്ത് അവനറിഞ്ഞില്ല. അവളുടെ ചെരുപ്പ് വന്നുവീണ ശക്തിയിൽ ആ ഫോൺ തകർന്നപ്പോഴാണ് അവന് സ്വബോധം തിരികെ കിട്ടിയത്.
അൽപ്പം നിരാശ കലർന്ന ശബ്ദത്തിലവൻ പറഞ്ഞു "പൊട്ടിക്കണ്ടാർന് എനിക്ക് തന്നാ പോരാരുന്നോ"
"അയ്യടാ ആർക്കും ഫോൺ പാടില്ലെന്ന് മായിപറഞ്ഞത് മോൻ മറന്നുപോയോ" അവളുടെ ഒന്നുംനടന്നിട്ടില്ല എന്നമട്ടിലെ പെരുമാറ്റം അവനിൽ സമാധാനമാണോ പേടിയാണോ ഉണ്ടാക്കിയതെന്നവനറിയില്ല പക്ഷെ എന്തൊക്കെയോ ഭാരങ്ങൾ അവനിൽനിന്നും അടർന്നുവീണു.
അടുത്തുള്ള പുഴയിൽചെന്നവർ വെള്ളംകുടിച്ചു, ഈ പുഴതന്നെയാണോ കോട്ടക്കടുത്തുകൂടെ ഒഴുകുന്നത് അവനാലോചിച്ചു. അവൻ്റെ ചിന്തകളെ കീറിമുറിച്ചുകൊണ്ടവളുടെ രൂപം. നഗ്നയായി അവന്റെമുന്നിണിക്കാൻ അവൾക്കൊരുമടിയും ഉണ്ടായില്ല, അവൻ നാണംമറച്ചുതന്നെ ദേഹം വൃത്തിയാക്കി ശേഷം ആ വണ്ടിയിൽ തന്നെ കേറി അവർ കോട്ടയിലേക്ക് തിരിച്ചു. കാണാൻ ഒരുപാട് കാഴ്ചകളുള്ള ദൂരക്കൂടുതൽ ഉള്ള വഴി മതി എന്നവളുടെ അഭിപ്രായത്തോടവൻ എതിരുപറഞ്ഞില്ല. അവൻ അവളുടെ രൂപം മനസിൽ കോരിയിടാൻ ഉള്ള തിടുക്കത്തിലായിരുന്നു. സമയം പാതിരാത്രി കഴിഞ്ഞു അവൾനല്ലഉറക്കം കൊടുങ്കാറ്റിന് നടുവിലെ ശാന്തതപോലെ അവളുടെ മുഖം സരിതാഴപ്പ് മാറികിടന്നടത്തേക്ക് പോലും അവൻ്റെ കണ്ണുകൾ ചലിച്ചില്ല, വണ്ടി ഒരു കുഴിയിൽ ചാടിയതും അവളെഴുനേറ്റു. അവൻ്റെ മുന്നോട് തുറിച്ചുവെച്ചേക്കുന്ന കണ്ണുകൾ നോക്കി ഒരു കുസൃതിചിരിയോടെ പറഞ്ഞു "നീയുറക്കപിച്ച ചായവല്ലോം കുടിക്കാം ഇല്ലേ നീ വണ്ടി വല്ലോ കൊക്കേലും ചാടിക്കും"
വിസ്തരിച്ചുള്ള ചായകുടിയും അയാളുടെ കാശിനുള്ള അത്താഴവും എല്ലാം കഴിഞ്ഞു തിരിച്ചുവന്നപ്പോഴേക്കും വണ്ടിയാരോ മോഷ്ടിച്ചുകൊണ്ടുപോയി. താക്കോൽ വണ്ടിയിൽത്തന്നെ ഇട്ടേച്ചുവന്നവനെ അവളൊരുപാട് ശകാരിച്ചു. നടന്നുക്ഷീണിച്ചവർ ഒരു മാടക്കടയുടെ തിണ്ണയിൽ ഇരുന്നു അല്പവും കഴിഞ് കിടന്നു. ആളും മനുഷ്യനും പോകാത്ത ഈ വഴിയിൽ എന്തിനാ ഇങ്ങനെയൊരു കട എന്നവനാലോചിച്ചു. അവളുടെയും മനസ്സിൽ ചിന്തകൾ തളംകെട്ടികിടക്കുന്നതായി അവനുതോന്നി. അവർ ആകാശം നോക്കി കിടന്നു. നക്ഷത്രങ്ങളെ കൂട്ടിയോജിപ്പിച്ചവർ കൊട്ടാരങ്ങളും രാജ്യങ്ങളും പണിതു, ഒന്നിൽ നിന്നും മറ്റൊരു നക്ഷത്രത്തിലേക് അവരുടെ കണ്ണുകൾ ഓടിനടന്നു ഓരോ നക്ഷത്രത്തിനും ഓരോ കഥകൾ ഓരോ ജീവിതങ്ങൾ അവർ കല്പിച്ചുകൊടുത്തു. സമയം പോയോ ഇല്ലയോ എന്നറിയില്ല എങ്ങനെയോ അവരുടെ കണ്ണുകൾ നക്ഷത്രങ്ങളുടെ ഇടയിൽവെച്ചു കൂട്ടിമുട്ടി. സമയം പ്രസക്തമല്ലാത്തത്കൊണ്ട്തന്നെ എപ്പോഴാണ് അവരുടെ ചുണ്ടുകൾ കൂട്ടിമുട്ടിയത് എന്നവർക്കറിയില്ല.
പകൽസൂര്യൻ അവരെ ഇലകളുടെ ഇടയിലൂടെ എത്തിനോക്കി. കൈകളുടേയും കാലുകളുടെയും ഇടയിൽനിന്നും അവളാദ്യമായല്ല ഉറക്കമുണരുന്നത് പക്ഷെ ഇന്ന് എന്തോ എപ്പോഴത്തെയും പോലെ എളുപ്പം ഈ കെട്ടുപിണയാളുകളുടെ ഇടയിൽനിന്നും അവൾക്കു സ്വയം മോചിപ്പിക്കാൻ പറ്റുന്നില്ല, അൽപ്പം ബുദ്ധിമുട്ടിയവൾ വിമോചിതയായി അടുത്തടുള്ള മയിൽകുറ്റിയിൽ ചെന്നിരുന്നു. ആകാശം പശ്ചാത്തലമിട്ടതിനെതിരായി അവളുടെ രൂപം അതുകണ്ടാണവൻ ഉണർന്നത് സൂര്യപ്രകാശവും ഇളംകാറ്റും അവളുടെ മുടിയിഴകൾകൊണ്ട് ചിത്രം വരക്കുന്നു. അവൾ തിരിഞ്ഞുനോക്കി ആ കണ്ണിൽ ഒരു വെളിച്ചം അത് അവനിലും പടരാൻ തുടങ്ങി,
അവൾ മെല്ലെ എഴുനേറ്റു പോകേണ്ടതല്ലാത്ത ഒരു ദിശയിലേക്ക് നടന്നു, അവനെ തിരിഞ്ഞു നോക്കിയില്ലെങ്കിലും അവൾ പോകുന്നിടത്തെ കഴച്ചിൽ അവനുമുണ്ടെന്നാണവൻ തിരിച്ചറിഞ്ഞു. ഒരുനിമിഷം മരവിച്ചിരുന്നവൻ ഓടി അവളുടെ അടുത്തെത്തി പയ്യെ അവരുടെ വേഗത തുല്യമായി എപ്പോഴോ അവരുടെ കൈകൾ പരസ്പരം കണ്ടെത്തി. കൈവെള്ളയിൽ പച്ചകുത്തിയിരുന്ന അക്ഷരങ്ങളും അക്കങ്ങളും വിയർപ്പിൽ ആർദ്രമായി ചുംബിച്ചു.
ഇനി എത്തുന്നിടം ഇങ്ങിനെയുള്ള ഇവിടം ആകുമെന്നറിയാതെ
Comments
Post a Comment