നിരാകരണം: ഈ സ്റ്റോറിയിൽ മുതിർന്ന തീമുകളും ഡയലോഗുകളും അടങ്ങിയിരിക്കുന്നു, വായനക്കാരൻ്റെ വിവേചനാധികാരം നിർദ്ദേശിക്കപ്പെടുന്നു. സൂര്യപ്രകശം ജനൽച്ചില്ലിലൂടെ പതിയെ മുറി നിറയാൻ തുടങ്ങി, ജനൽച്ചില്ലിലെ പൊടിയും അഴുക്കും കാരണം പ്രക്ഷത്തിന്റെ ആ നീളൻ നദിയും മലിനമാണെന്ന് തോന്നും. അവൻ മെല്ലെ പായിൽ നിന്നും എണീറ്റു, കതക്‌തുറന്നു, അകത്തേക്ക് കേറാൻ വെമ്പൽ കൊണ്ടുനിന്ന പ്രഭാദശബ്ദങ്ങൾ അനുവാദം കാക്കാതെ അകത്തേക്ക് കയറി. അൽപ്പനേരം മുൻപുവരെ ഇരുട്ടും നിശബ്ദദയും കൂടുകൂട്ടിയ മുറിയിൽ ഇപ്പോൾ വെളിച്ചവും ശബ്ദവും കുട്ടികളെന്നപോൽ ഓടിക്കളിക്കുന്നു. എല്ലാ കോണിലും ഒന്നില്ലെങ്കിൽ മറ്റൊന്ന് കാണും. അവൻ പയച്ചുരുട്ടി കുടിവെള്ളം വെച്ചിരിക്കുന്ന കുടത്തിനു പിന്നിലെ ഭിത്തിയിൽ ചാരി ശേഷം തലയിണഉറയിൽ വെച്ചിരുന്ന കത്തി ബെൽറ്റിലും ഘടിപ്പിച്ചു. എല്ലാ സാദനങ്ങൾക്കും അവ ഇരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളൂം ഉണ്ട്, ചിലതിനു അവിടെ എത്തുമ്പോൾ സന്തോഷം ചിലതിനു അവിടെനിന്നും അൽപ്പനേരം എങ്കിലും മാറിനിൽക്കുമ്പോൾ സന്തോഷം, സാധനങ്ങളും സ്ഥലങ്ങളും പരസ്പരം അടിമകളാണ്. പ്രകശം ഉള്ളപ്പോൾ ഓരോന്നും ഓരോ ഇടത് ഇരിക്കുന്നത് കാണാം, ഇവിടം ഇങ്ങനെയാണ്...
I write for a multitude of reasons. sometimes to escape, sometimes to create and play god. But if the question is why do I write, then I am sorry to say that I have no reason. Or to be exact, I don't know any reason. Sometimes I get pleasure out of it, sometimes it numbs my pain, sometimes the opposite. sometimes nothing at all. I guess this is how I process life. please read through my heart and mind, and leave a comment to let me know how you felt these words.