Skip to main content

Posts

Showing posts with the label malayalm

ഇവിടം

  നിരാകരണം: ഈ സ്റ്റോറിയിൽ മുതിർന്ന തീമുകളും ഡയലോഗുകളും അടങ്ങിയിരിക്കുന്നു, വായനക്കാരൻ്റെ വിവേചനാധികാരം നിർദ്ദേശിക്കപ്പെടുന്നു. സൂര്യപ്രകശം ജനൽച്ചില്ലിലൂടെ പതിയെ മുറി നിറയാൻ തുടങ്ങി, ജനൽച്ചില്ലിലെ പൊടിയും അഴുക്കും കാരണം പ്രക്ഷത്തിന്റെ ആ നീളൻ നദിയും മലിനമാണെന്ന് തോന്നും. അവൻ മെല്ലെ പായിൽ നിന്നും എണീറ്റു, കതക്‌തുറന്നു, അകത്തേക്ക് കേറാൻ വെമ്പൽ കൊണ്ടുനിന്ന പ്രഭാദശബ്ദങ്ങൾ അനുവാദം കാക്കാതെ അകത്തേക്ക് കയറി. അൽപ്പനേരം മുൻപുവരെ ഇരുട്ടും നിശബ്ദദയും കൂടുകൂട്ടിയ മുറിയിൽ ഇപ്പോൾ വെളിച്ചവും ശബ്ദവും കുട്ടികളെന്നപോൽ ഓടിക്കളിക്കുന്നു. എല്ലാ കോണിലും ഒന്നില്ലെങ്കിൽ മറ്റൊന്ന് കാണും. അവൻ പയച്ചുരുട്ടി കുടിവെള്ളം വെച്ചിരിക്കുന്ന കുടത്തിനു പിന്നിലെ ഭിത്തിയിൽ ചാരി ശേഷം തലയിണഉറയിൽ  വെച്ചിരുന്ന കത്തി ബെൽറ്റിലും ഘടിപ്പിച്ചു. എല്ലാ സാദനങ്ങൾക്കും അവ ഇരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളൂം ഉണ്ട്, ചിലതിനു അവിടെ എത്തുമ്പോൾ സന്തോഷം ചിലതിനു അവിടെനിന്നും അൽപ്പനേരം എങ്കിലും മാറിനിൽക്കുമ്പോൾ സന്തോഷം, സാധനങ്ങളും സ്ഥലങ്ങളും പരസ്പരം അടിമകളാണ്. പ്രകശം ഉള്ളപ്പോൾ ഓരോന്നും ഓരോ ഇടത് ഇരിക്കുന്നത് കാണാം, ഇവിടം ഇങ്ങനെയാണ്...

സ്വാഭാവിക മരണം

കഥകൾ എന്നെ കബളിപ്പിച്ചു. അവളതിമനോഹരിയാണ്. അളന്ന് വയ്ക്കുന്ന കാലടികൾ. കാറ്റിൽ കവിത കോറിയിടുന്ന വിരലുകൾ. അവൾക്കാഭരണങ്ങളും ആടകളും ചേർച്ചയല്ല. ആദ്യനക്ഷത്രം പിറവികൊള്ളുമ്പോൾ, അവളുടെ കണ്ണുകൾ അവിടെയുണ്ടായിരുന്നു. അവസാന തിരി തണുക്കുമ്പോഴും, അവൾ അവിടെയുണ്ടാകും. ആ കൽവിളക്ക് തൊട്ട് കണ്ണെഴുതാൻ. മുടി. ഇരുട്ടിന്റെ കറുപ്പാണ്, കെട്ടിയിട്ടില്ല മുഖത്തേക്ക് വീഴുന്നവയെ വകഞ്ഞു മാറ്റുന്നുമില്ല. ആ കൈ പിടിച്ച് ഞാൻ നടന്നു. അവൾക്കനുകമ്പയും അറപ്പുമില്ല അവളെങ്ങോട്ടും പോവുകയുമില്ല എവിടെ നിന്നും വന്നതുമല്ല. അവൾക്കർത്ഥവും നിർവചനവുമില്ല അതിൻ്റെ ആവശ്യവുമില്ല. അവൾ മരണമാണ്, പക്ഷെ... കഥകളിലെ പോലെ അല്ല.

ഇരുട്ട് കണ്ടതിനു ശേഷം

ഈ കവിതയൊരെന്ത്രമോ എൻ മനസ്സിന്റെ തന്ത്രമോ ഭ്രാന്തമാം ലോകത്തിൻ കാഴ്ച മറയ്ക്കുന്ന മായാ മന്ത്രമോ കാമമോ കാലമോ അജ്ഞതാ- ക്ഷേത്രമോ. ഞാൻ സ്വയം പറയുന്ന കള്ളമോ കഥകളോ. ചോരയാൽ ചേറിൽ വരഞ്ഞ ഈ ചിത്രങ്ങളെൻ അന്ധതാ ബാക്കിപത്രങ്ങൾ. കലികാലലോകത്തെ കളിയായിക്കണ്ടവൾ ഒളിക്കാതെ വാഴുന്നു എൻ്റെ വീട്ടിൽ കരിവേഷമാടുന്ന നരഭോജിനാടിൻ്റെ കണ്ണിലിരുപ്പു ഞാൻ ഷണ്ടനായി.