ഈ കവിതയൊരെന്ത്രമോ
എൻ മനസ്സിന്റെ തന്ത്രമോ
ഭ്രാന്തമാം ലോകത്തിൻ
കാഴ്ച മറയ്ക്കുന്ന മായാ മന്ത്രമോ
കാമമോ കാലമോ അജ്ഞതാ-
ക്ഷേത്രമോ. ഞാൻ സ്വയം
പറയുന്ന കള്ളമോ കഥകളോ.
ചോരയാൽ ചേറിൽ വരഞ്ഞ
ഈ ചിത്രങ്ങളെൻ
അന്ധതാ ബാക്കിപത്രങ്ങൾ.
കലികാലലോകത്തെ കളിയായിക്കണ്ടവൾ
ഒളിക്കാതെ വാഴുന്നു എൻ്റെ വീട്ടിൽ
കരിവേഷമാടുന്ന നരഭോജിനാടിൻ്റെ
കണ്ണിലിരുപ്പു ഞാൻ ഷണ്ടനായി.
Comments
Post a Comment