Skip to main content

Posts

Showing posts from July 11, 2021

സ്വാഭാവിക മരണം

കഥകൾ എന്നെ കബളിപ്പിച്ചു. അവളതിമനോഹരിയാണ്. അളന്ന് വയ്ക്കുന്ന കാലടികൾ. കാറ്റിൽ കവിത കോറിയിടുന്ന വിരലുകൾ. അവൾക്കാഭരണങ്ങളും ആടകളും ചേർച്ചയല്ല. ആദ്യനക്ഷത്രം പിറവികൊള്ളുമ്പോൾ, അവളുടെ കണ്ണുകൾ അവിടെയുണ്ടായിരുന്നു. അവസാന തിരി തണുക്കുമ്പോഴും, അവൾ അവിടെയുണ്ടാകും. ആ കൽവിളക്ക് തൊട്ട് കണ്ണെഴുതാൻ. മുടി. ഇരുട്ടിന്റെ കറുപ്പാണ്, കെട്ടിയിട്ടില്ല മുഖത്തേക്ക് വീഴുന്നവയെ വകഞ്ഞു മാറ്റുന്നുമില്ല. ആ കൈ പിടിച്ച് ഞാൻ നടന്നു. അവൾക്കനുകമ്പയും അറപ്പുമില്ല അവളെങ്ങോട്ടും പോവുകയുമില്ല എവിടെ നിന്നും വന്നതുമല്ല. അവൾക്കർത്ഥവും നിർവചനവുമില്ല അതിൻ്റെ ആവശ്യവുമില്ല. അവൾ മരണമാണ്, പക്ഷെ... കഥകളിലെ പോലെ അല്ല.

ഇരുട്ട് കണ്ടതിനു ശേഷം

ഈ കവിതയൊരെന്ത്രമോ എൻ മനസ്സിന്റെ തന്ത്രമോ ഭ്രാന്തമാം ലോകത്തിൻ കാഴ്ച മറയ്ക്കുന്ന മായാ മന്ത്രമോ കാമമോ കാലമോ അജ്ഞതാ- ക്ഷേത്രമോ. ഞാൻ സ്വയം പറയുന്ന കള്ളമോ കഥകളോ. ചോരയാൽ ചേറിൽ വരഞ്ഞ ഈ ചിത്രങ്ങളെൻ അന്ധതാ ബാക്കിപത്രങ്ങൾ. കലികാലലോകത്തെ കളിയായിക്കണ്ടവൾ ഒളിക്കാതെ വാഴുന്നു എൻ്റെ വീട്ടിൽ കരിവേഷമാടുന്ന നരഭോജിനാടിൻ്റെ കണ്ണിലിരുപ്പു ഞാൻ ഷണ്ടനായി.