മുള്ളിന്റെ മുനകൊണ്ട് ഞാൻ തന്ന
നോവിന്റെ പാതിയും പ്രേമമായി
പകരം തരുന്നു നീ
മനദാരമുരുകുന്ന വേനലിൽ തണലായ്
അകമേ വിതുമ്പുന്ന ത്യാഗമായ് നീ
പാപങ്ങൾ പേറുന്ന ശാപമാമെന്നേ നീ
ദൂരെ, ഒരുമാത്രയെങ്കിലും അകറ്റിനിർത്തൂ
സൂര്യന്റെ ചുംബനമേൽക്കാൻ ജനിച്ച നീ
ആഴക്കടലിലെൻ കനൽവെളിച്ചം
സ്വർഗങ്ങൾ വഴിമാറും പാദങ്ങളെന്തിനീ
ശാപക്കുരുക്കിന്റെ പിന്നാലെ നിഴൽബന്ധനം .
നടക്കുന്നു നീ വീണ്ടും .
ഈ ഭ്രാന്തന്റെ പിന്നിലായ്
ഇന്നല്ലൊരിക്കൽ തിരിച്ചുപോകാൻ
പണ്ടേമറന്ന സ്വപ്നങ്ങളിൽ ചേക്കേറാൻ
പണ്ടേനശിച്ച ഈ മനസിന്റെ താളമായ്
നീ എന്റെ മോക്ഷവും
പ്രാണനും നീ തന്നെ
പകരംതരാം നുള്ള് നൊമ്പരങ്ങൾ
ഞാൻ നശിക്കും നാൾവരുവാൻ
നാളുകളെണ്ണി ഞാൻ കാത്തിരിപ്പൂ
നീയെനിയ്ക്കായ് നോമ്പുനോക്കാൻ
മറക്കണേയെന്നൊരു മന്ത്രവുമായ്
Comments
Post a Comment