നാം വീണ്ടുമാകുന്നു അപരിചിത നിഴലുകൾ
അന്യോന്യമലയുന്നു പാരിൻ്റെ വെയിൽവഴി
തിരയുന്നു വീണ്ടുമാ നഷ്ടമാം മാത്രയെ
നിദ്രയുംവെടിഞ്ഞു നാം അന്തമായുഴലുന്നു
നുണയുന്നു വീണ്ടുമാ ശൂന്യമാം വാക്കുകൾ
അർത്ഥം വെടിഞ്ഞ ജഡം പോലെയോർമകൾ
നോവിൻ്റെനേരെയായ് പറക്കുന്നുഇരുവരും
ഉരുളുന്ന ഗോളത്തിൻ എതിർദിശയിൽ
ലക്ഷ്യമൊന്നാകിലും മാർഗ്ഗ മോന്നാകിലു-
മോന്നിച്ചുനീങ്ങാൻ വിധിക്കപ്പെടാത്തവർ
നിമിഷമഷികളിൽ ഒപ്പിട്ടുവച്ചുനാം
അധികനാളുകളൊരുമിച്ചുവേണ്ടന്നു
വാക്കൽ പറയാത്ത ഒരുനൂറു കാര്യങ്ങൾ
പറയാനറിയാത്ത ജീവൻ്റെ മന്ത്രങ്ങൾ
മനസ്സിൻ്റെ താളത്തിൽ കുറിച്ചിട്ടു നീ-
യെൻ്റെ പേരും കടംതന്ന സ്വപ്നങ്ങളും
നെഞ്ചിൻ്റെ നിഴലിലായ് ഞാനും കുഴിച്ചിട്ടു
നിനക്കായൊഴിച്ചിട്ട പ്രാണൻ്റെ ചില്ലകൾ
അകലേക്ക് നീപറന്നകലുന്ന കാഴ്ച്ചയിൽ
തപസ്സായിരിപ്പു ഞാൻ ജന്മാന്തരങ്ങളിൽ
ഇനിയൊരു കവിതയുണ്ടെങ്കിലെൻ പ്രണയിനീ
നല്ലൊരു
കവിയുടെ മഷിയായ് വരാം
Comments
Post a Comment